ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരത്തില്‍ യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ച് ഏഷ്യാനെറ്റ് സർവേ ഫലം

12

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരത്തില്‍ യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ്-AZ റിസർച്ച് പാർട്ണേഴ്സ് രണ്ടാം ഘട്ട സർവേ ഫലം. 14 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കാമെന്ന് പ്രവചിക്കുന്ന സര്‍വ്വെ എല്‍ഡിഫിന് സാധ്യത കല്‍പ്പിക്കുന്നത് 6 സീറ്റുകളിലാണ്.

തിരുവനന്തപുരം ഉള്‍പ്പടെ 3 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാക്കുമെന്നതാണ് സര്‍വേയിലെ ഏറെ ശ്രദ്ധേയമായ പ്രവചനം. ആദ്യഘട്ട സര്‍വ്വേയില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ടത്തില്‍ എല്‍ഡിഎഫും എന്‍ഡിഎയും വോട്ടുവിഹിതം ഏറെ മെച്ചപ്പെടുത്തുന്നുണ്ട്.