HomeNewsTHE BIG BREAKINGസുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും; സിനിമകൾ പൂർത്തിയാക്കാൻ അനുമതി നൽകി പ്രധാനമന്ത്രി

സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും; സിനിമകൾ പൂർത്തിയാക്കാൻ അനുമതി നൽകി പ്രധാനമന്ത്രി

സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും. സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകി. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് സിനിമകൾ‌ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകി.

കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ‌ ശ്രമിച്ച സുരേഷ് ​ഗോപിയുമായി കേരളത്തിലെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. സുരേഷ് ​ഗോപി മന്ത്രിസഭയിൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി അടക്കമുള്ളവർ നിർബന്ധം പിടിച്ചിരുന്നു. അതിനാൽ നേരത്തെ മന്ത്രിസ്ഥാനത്ത് ഒഴിയാൻ‌ സന്നദ്ധത അറിയിച്ച സുരേഷ് ​ഗോപിയുടെ ആവശ്യത്തെ പ്രധനമന്ത്രി അം​ഗീകരിച്ചില്ലായിരുന്നു.

ഇതിന് പിന്നാലെയാണ് സുരേഷ് ​ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് സുരേഷ് ​ഗോപി തുടരുന്നതിൽ സ്ഥിരീകരണം വന്നത്. ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിക്കുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments