HomeNewsShortകെ സുരേന്ദ്രനെതിരായ കോഴക്കേസ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിന്: ഇന്ന് നിർണ്ണായകം

കെ സുരേന്ദ്രനെതിരായ കോഴക്കേസ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിന്: ഇന്ന് നിർണ്ണായകം

ബിജെപി നേതാവ്കെ സുരേന്ദ്രനെതിരായ കോഴക്കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി മനോജിനാണ് അന്വേഷണ ചുമതല. സുരേന്ദ്രന്‍ ഒന്നാംപ്രതിയും ജാനു രണ്ടാംപ്രതിയുമാണ്. ജെആർപി ട്രഷറർ പ്രസീദ അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ജെആർപി ട്രഷറർ പ്രസീദ അഴീക്കോടാണ് സുരേന്ദ്രന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ടത്. ഇതേതുടർന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുകയായിരുന്നു. സി കെ ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്നാണ് ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments