ഇനി കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ വധശിക്ഷ ഉറപ്പ്; ബില്‍ പാര്‍ലമെന്റ് പാസാക്കി

67

12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. ശബ്ദവോട്ടോടെയാണ് ഇന്നലെ രാജ്യസഭ ബില്‍ പാസാക്കിയത്. ഈ ബില്‍ നമ്മുടെ രാജ്യത്തെ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. ഇനിയെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പോകുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കട്ടെ. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കര്‍ശനമാക്കാനും ബില്‍ ലക്ഷ്യമിടുന്നുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബില്‍ ജൂലായ് 30 ന് ലോക്‌സഭ പാസാക്കിയിരുന്നു.