HomeNewsShortസംസ്ഥാനത്ത് അസ്വാഭാവിക മരണങ്ങളില്‍ വൻ വർധനയെന്നു റിപ്പോർട്ട്‌ : മുങ്ങി മരണം ഒന്നാംസ്ഥാനത്ത്

സംസ്ഥാനത്ത് അസ്വാഭാവിക മരണങ്ങളില്‍ വൻ വർധനയെന്നു റിപ്പോർട്ട്‌ : മുങ്ങി മരണം ഒന്നാംസ്ഥാനത്ത്

സംസ്ഥാനത്ത് മുങ്ങിമരണങ്ങള്‍ വര്‍ധിക്കുന്നു. അസ്വാഭാവിക മരണങ്ങളില്‍ രണ്ടാം സ്ഥാനം മുങ്ങി മരണത്തിനാണ്. 2017ലെ കണക്ക് പ്രകാരം 1508 പേരാണ് മുങ്ങിമരിച്ചത്. ഇതില്‍ 571 പേര്‍ കുട്ടികളാണ്. 247 സ്ത്രീകളും കഴിഞ്ഞ വര്‍ഷം മുങ്ങിമരിച്ചു. 2016ല്‍ 1350 പേരും 2015ല്‍ 1380 പേരും സംസ്ഥാനത്ത് മുങ്ങിമരിച്ചു. ശരാശരി നാലുപേര്‍ ദിനംപ്രതി കേരളത്തില്‍ മുങ്ങിമരിക്കുന്നുണ്ട്. ഏറ്റവുമധികം മുങ്ങിമരണങ്ങള്‍ മധ്യവേനലവധിയിലാണ് സംഭവിക്കുന്നത്. 44 നദികള്‍ ഉള്‍പ്പെടെ ധാരാളം ജല സ്രോതസുകളും 580 കി. മീ നീളത്തിലുള്ള കടല്‍ത്തീരവും ഉള്ള കേരളത്തില്‍ വര്‍ഷംതോറും ശരാശരി ആയിരത്തിലധികം മുങ്ങിമരണങ്ങള്‍ സംഭവിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments