HomeNewsShortകോവളം ബൈപാസില്‍ ഇന്നും സംഘര്‍ഷം; ടോള്‍ പിരിക്കുന്നത് തടഞ്ഞ് യുവജന സംഘടനകള്‍; പിരിവ് റോഡ് പൂര്‍ത്തിയാക്കിയിട്ട്...

കോവളം ബൈപാസില്‍ ഇന്നും സംഘര്‍ഷം; ടോള്‍ പിരിക്കുന്നത് തടഞ്ഞ് യുവജന സംഘടനകള്‍; പിരിവ് റോഡ് പൂര്‍ത്തിയാക്കിയിട്ട് മതി

കഴക്കൂട്ടം-കോവളം ബൈപാസില്‍ ഇന്നും യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധം. ഇന്ന് ഇതുവഴി കടന്നുവന്ന കുറച്ച്‌ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിച്ചു. ഇതറിഞ്ഞതോടെ നാട്ടുകാരും യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ സംഘടനകളും ടോള്‍ പിരിവ് തടസപ്പെടുത്തി. ബൈപാസില്‍ ഇന്നലെ രാവിലെ എട്ട് മണി മുതല്‍ ടോള്‍ പിരിക്കാന്‍ നാഷണല്‍ ഹൈവെ അതോറി‌റ്റി ഉത്തരവിട്ടിരുന്നു. അഞ്ച് വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ നാട്ടുകാരെത്തി പ്രതിഷേധിച്ച്‌ വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കാതെ കടത്തിവിട്ടു.

ടോള്‍ പിരിവ് എന്ന ആശയത്തിന് എതിരല്ലെന്നും എന്നാല്‍ 35 വര്‍ഷമായി പ്രദേശത്തെ ജനങ്ങള്‍ ഉപയോഗിക്കുന്ന റോഡിന് ചുറ്റുമുള‌ള ഒന്‍പത് വില്ലേജുകളിലെ സാധാരണക്കാരെ ഈ പ്രശ്‌നം ബാധിക്കുമെന്നും റോഡ് പണി പൂര്‍ത്തിയായ ശേഷം മാത്രം മതി ടോള്‍ പിരിവെന്നും കോവളം എംഎല്‍എ എം.വിന്‍സന്റ് അറിയിച്ചു. പ്രദേശവാസികളുമായി ഇന്നലെ നടത്തിയ ച‌ര്‍ച്ചയില്‍ 20 കിലോമീ‌റ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവ‌ര്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുവദിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments