HomeNewsShortകെഎസ്‌ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ അനിശ്ചിതകാല സമരം ഇന്നുമുതൽ

കെഎസ്‌ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ അനിശ്ചിതകാല സമരം ഇന്നുമുതൽ

കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട താത്ക്കാലിക ജീവനക്കാര്‍ ഇന്നുമുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല സമരം തുടങ്ങും. സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ച്‌ ജീവനക്കാരുടെ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തും.സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം തുടരുമ്ബോഴും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ് പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടായ്മ.

പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കാനായിരുന്നു സുപ്രീംകോടതി നി‍ര്‍ദ്ദേശം. ഇതനുസരിച്ച്‌ തിങ്കളാഴ്ച തന്നെ കൂട്ടായ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments