HomeNewsShortസംസ്ഥാന ബജറ്റ്: രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ്; 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ്

സംസ്ഥാന ബജറ്റ്: രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ്; 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ്

ബജറ്റിലെ പ്രഖ്യാപനങ്ങള്‍

* നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും

* വനിതാമതിൽ ഉയർന്ന പാതയിൽ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതിൽച്ചിത്രങ്ങൾ വരയ്ക്കും. ലളിതകലാഅക്കാദമി മുൻകൈയെടുക്കും.

* സ്ത്രീ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ത്രീകളിലൊരാൾക്ക് വർഷത്തിലൊരിക്കൽ ദാക്ഷായണി വേലായുധന്റെ പേരിലുള്ള ഒരു പുരസ്കാരം നൽകും. ഇതിനായി രണ്ട് കോടി രൂപ നീക്കി വച്ചു

* കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍

* കൊച്ചിന്‍ റിഫൈനറിക്ക് എഫ്എസിടിയുടെ 600 ഏക്കര്‍ ഏറ്റെടുക്കും

* തൊഴിലുറപ്പ് പദ്ധതിയില്‍ വിഹിതം 250 കോടി

* പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി

* ജീവനോപാധി വികസനത്തിന് 4500 കോടി

* അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി

* വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും

* കിഫ്ബിയില്‍ നിന്നുള്ള 15600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

* കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍

* പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴികള്‍

* കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കും.അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും

* നാളികേര കൃഷി പ്രത്സാഹനത്തിന് പദ്ധതി

* ബജറ്റിന്റെ പദ്ധതി അടങ്കല്‍ 39,807 കോടി രൂപ

* സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് 700 കോടി

* വയനാട്ടിലെ കുരുമുളക് കൃഷി പുനരുദ്ധരിക്കാന്‍ 10 കോടി

* വയനാട്ടിലെ കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. മലബാര്‍ എന്ന പേരില്‍ വയനാട്ടിലെ കാപ്പി വിപണിയിലെത്തിക്കും

* വ്യവസായ പാര്‍ക്കുകള്‍ക്ക് 141 കോടി രൂപ

* കേര ഗ്രാമം പദ്ധതിക്ക് 43 കോടി

* 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു

* 1000 കോടി രൂപ വാര്‍ഷിക പദ്ധതിയില്‍ കേരള പുനര്‍നിര്‍മ്മാണത്തിനായി വകയിരുത്തി

* ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണട്് ലക്ഷമാക്കി ഉയര്‍ത്തും

* റബറിന് താങ്ങുവിലയായി 500 കോടി വകയിരുത്തി

* പുളിങ്കുന്നില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാവുന്ന ആശുപത്രിക്ക് 150 കോടി. 2019-20ല്‍ 500 കോടി രൂപയെങ്കിലും ചെലവഴിക്കും

* 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടി. പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടി. കൃഷിനാശം നേരിടാന്‍ 20 കോടി

* കടലാക്രമണമുള്ള തീരത്ത് നിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവെക്കുന്നു.

* സ്വകാര്യ നിക്ഷേപത്തെ അകമഴിഞ്ഞ് സ്വീകരിക്കുന്നു. പൊതുമേഖലാ വികസനത്തിന് 299 കോടി രൂപ

* സിയാല്‍ മാതൃകയില്‍ ടയര്‍ കമ്പനി

* കുട്ടനാട്ടില്‍ 16 കോടിയുടെ താറാവ് ഫാം

* 20 കോടി രൂപ ചെലവില്‍ മൂന്ന് റൈസ് പാര്‍ക്കുകള്‍. പാര്‍ക്കുകള്‍ വരുമ്പോള്‍ നെല്ലിന്റെ താങ്ങുവില കൂട്ടും

* 10 ലക്ഷം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments