HomeNewsShortദുരൂഹത നീങ്ങി: ശ്രീദേവിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നു പ്രോസിക്യൂഷൻ: മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി

ദുരൂഹത നീങ്ങി: ശ്രീദേവിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നു പ്രോസിക്യൂഷൻ: മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി

നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. ശ്രീദേവിയുടേത് മുങ്ങിമരണം തന്നെയാണ്. പരാതി കിട്ടിയാല്‍ വീണ്ടും അന്വേഷിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അതേസമയം, നടിയുടെ മരണത്തില്‍ ഭര്‍ത്താവ് ബോണി കപൂറിനെ വീണ്ടും ചോദ്യം ചെയ്തു. മൂന്നാം തവണയാണ് ഭര്‍ത്താവിനെ ചോദ്യം ചെയ്തത്. ബോണി കപൂറിന്റെ ബന്ധുക്കളെയും ദുബൈ പൊലീസ് ചോദ്യം ചെയ്തു.

നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് എങ്ങനെയുണ്ടായെന്നു പരിശോധിക്കുകയാണ് പ്രോസിക്യൂഷന്‍. വീഴ്ചയില്‍ ഉണ്ടായതാണോയെന്നും പരിശോധിക്കുന്നുണ്ട്. റാസല്‍ ഖൈമയിലെ വിവാഹാഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂര്‍ വീണ്ടും ദുബൈയിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി ചോദിച്ചു മനസ്സിലാക്കി. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാന്‍ പോലീസ് അനുവദിച്ചു.

ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുള്ളതായും കണ്ടെത്തിയിരുന്നു. മദ്യത്തിന്റെ ലഹരിയില്‍ കുളിമുറിയിലെ ബാത്ത് ടബ്ബില്‍ വീണതാകാം എന്നാണ് സംശയിക്കുന്നത്. ബാത്ത് ടബ്ബില്‍ വീണു കിടന്ന ശ്രീദേവിയെ ബോണി കപൂറാണ് പുറത്തെടുത്തത്. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നു. ശ്രീദേവി മരിച്ചത് ഹൃദയാഘാതം കാരണമാണെന്ന തരത്തില്‍ ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെ പാടേ തള്ളിക്കൊണ്ടാണ് മരണം ശ്വാസകോശത്തില്‍ വെള്ളം കയറിയതുകൊണ്ടാണെന്ന ഫോറന്‍സിക് പരിശോധനാഫലം പുറത്തു വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments