HomeNewsShortസോഷ്യൽ മീഡിയ-ആധാർ ബന്ധിപ്പിക്കൽ: പൊതുതാല്‍പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

സോഷ്യൽ മീഡിയ-ആധാർ ബന്ധിപ്പിക്കൽ: പൊതുതാല്‍പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പുതിയ പൊതു താല്‍പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി. വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി വാദം കേട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഹര്‍ജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീകോടതി നിര്‍ദ്ദേശിച്ചു. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് വിഷയത്തില്‍ പുതിയ പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിലവില്‍ രണ്ട് ഹര്‍ജികളിലാണ് മദ്രാസ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലും സമാന ആവശ്യവുമായി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments