HomeNewsShortഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്‍റെ പേരില്‍ ഇന്ദിരാഗാന്ധിയുടെ സംഭവനകള്‍ അഗണിക്കാന്‍ കഴിയില്ല; ഇന്ദിരാഗാന്ധിക്ക് പിന്തുണയുമായി ശിവസേന

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്‍റെ പേരില്‍ ഇന്ദിരാഗാന്ധിയുടെ സംഭവനകള്‍ അഗണിക്കാന്‍ കഴിയില്ല; ഇന്ദിരാഗാന്ധിക്ക് പിന്തുണയുമായി ശിവസേന

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന തീരുമാനത്തിന്റെ പേരില്‍ ഇന്ദിരാഗാന്ധിയുടെ സംഭവനകള്‍ അഗണിക്കാന്‍ കഴിയില്ലെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഇന്ദിരാഗാന്ധിയെ പ്രകീര്‍ത്തിച്ചു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ശിവസേന എം.പിയായ സഞ്ജയ് റൗട്ട് തന്റെ കോളത്തിലാണു ഇന്ദിരയുടെ സംഭാവനകളെ പ്രകീര്‍ത്തിക്കുന്നത്. അടിയന്താരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ കാണാതിരിക്കാന്‍ കഴിയില്ല.

അടിയന്തരാവസ്ഥ പിന്‍വലിച്ച്‌ 1977 ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചത് ഇതേ ഇന്ദിര തന്നെയായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അപ്പോഴും അവര്‍ ജനാധിപത്യത്തിന് അനുകൂലമായിരുന്നു എന്നത് മറന്നുകൂടാ എന്നും സഞ്ജയ് റൗട്ട് പറഞ്ഞു. അടിയന്തരാവസ്ഥ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കാമെങ്കില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതും അതേ പോലെ ഒരു കറുത്ത ദിനമായി വിശേഷിപ്പിക്കാവുന്നതാണ്. അടിയന്തരാവസ്ഥ അത്തരത്തില്‍ ഒരു ആവശ്യമായിരുന്നു എന്നും ശിവസേന പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments