കൂടത്തായി കൊലപാതകം: മുഖ്യ പ്രതി ജോളിക്കെതിരെ സിലിയുടെ മകന്റെ നിർണായക മൊഴി പുറത്ത്

73

കൂടത്തായി കൂട്ടക്കൊല കേസില്‍ മുഖ്യ പ്രതി ജോളിക്കെതിരെ നിര്‍ണായക മൊഴിയുമായി സിലി-ഷാജി ദമ്പതികളുടെ മകന്‍. സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്നാണെന്ന് മകന്‍ പൊലീസിന് മൊഴി നല്‍കി. വിവാഹ സൽക്കാരത്തിനിടെയാണ് സിലിക്ക് സയനൈഡ് നൽകിയതെന്ന ജോളിയുടെ മൊഴി സിലിയുടെ മകൻ തള്ളി. അമ്മ അവസാനം ഭക്ഷണം കഴിച്ചത് വീട്ടിൽ നിന്നുതന്നെയാണ് എന്നാണ് മകന്റെ മൊഴി.