HomeNewsShortഅനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും

മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കാണ് ഹൈക്കമാന്റിന്റെ ഇടപെടലോടെ വിരാമം. കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് അന്തിമ തീരുമാനമായത്. ഈ മാസം 20ന് ബെംഗളൂരുവില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎല്‍എമാരും യോഗത്തിനെത്തണമെന്നാണ് നിര്‍ദേശം. ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ നേതായി തിരഞ്ഞെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments