എസ്ഐയുടെ കൊലപാതകം: തീവ്രവാദ ഗ്രൂപ്പിന്റെ പ്രതികാരമെന്ന നിഗമനത്തിൽ പോലീസ്: പ്രതികൾക്കായി വ്യാപക തിരച്ചിൽ

60

തിരുവനന്തപുരത്ത് എസ്.ഐയെ കൊലപ്പെടുത്തിയത് തീവ്രവാദ ഗ്രൂപ്പുകളെ പിടികൂടിയതിന്റെ പ്രതികാരമാകാമെന്ന് തമിഴ്നാട് പൊലീസ്. കഴിഞ്ഞ ആഴ്ചയാണ് തീവ്രവാദ സംഘത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടിയത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജജിതമാക്കി.

തമിഴ്നാട് കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ സമാഹരിക്കുകയും ചെയ്തിരുന്ന സംഘത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. ഇതിന്റെ പ്രതികാരമാകാം സ്പെഷ്യല്‍ എസ്.ഐ വില്‍സണെ വെടിവെച്ച് കൊന്നതിന് പിന്നിലെന്നാണ് തമിഴ്നാട് പൊലീസിന്റെ നിഗമനം. പൊലീസിന് താക്കീതെന്ന നിലയിലാകാം കൊലപാതകമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംശയിക്കുന്നവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇത് കേരള പൊലീസിന് തമിഴ്നാട് സംഘം കൈമാറുകയും ചെയ്തു. കേരള അതിര്‍ത്തിയിലും തമിഴ്നാട്ടിലും വ്യാപക തിരച്ചിലാണ് പ്രതികള്‍ക്കായി നടക്കുന്നത്.