സിപിഐ മാർച്ചിനു നേരെ ലാത്തിച്ചാർജ്ജ്: കൊച്ചി സെൻ‍ട്രൽ എസ്ഐക്ക് സസ്‌പെൻഷൻ

50

ലാത്തിച്ചാർജ് വിവാദത്തിൽ ഒടുവിൽ പൊലീസ് നടപടിയെടുത്തു. കൊച്ചി സെൻ‍ട്രൽ എസ്ഐയെ ഡിഐജി സസ്പെൻഡ് ചെയ്തു. കൊച്ചി സെൻട്രൽ എസ്ഐയായ വിപിൻദാസിനെയാണ് കൊച്ചി ഡിഐജി സസ്പെൻ‍ഡ് ചെയ്തത്.

ലാത്തിച്ചാർജ്ജിൽ എസ്ഐയുടെ ഭാഗത്ത് നിന്ന് നോട്ടക്കുറവുണ്ടായെന്ന് കാരണത്തിലാണ് സസ്പെൻഷൻ. എൽദോ എബ്രഹാം എംഎൽഎയെ തിരിച്ചറിയുന്നതിൽ എസ്ഐ വിപിൻദാസിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.