എസ് എഫ് ഐയ്ക്കെതിരെ വീണ്ടും പരാതി. വൈപ്പിൻ ഗവ കോളേജില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ് എഫ് ഐ ആക്രമണമെന്നാണ് പരാതി. ക്ലാസ്സില്‍ തെരെഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ കോളേജ് ചെയര്മാന്റെയും ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് ഇന്ന് ഉച്ചക്കുശേഷം ആക്രമണം അരങ്ങേറിയത്. യൂണിറ്റ് പ്രസിഡന്റ് സ്വലഫി അഫ്രീദിയേയും സെക്രട്ടറി ടി.എസ് വിഷ്ണു ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെയാണ് നാല്‍പ്പതോളം വരുന്ന എസ് എഫ് ഐ ഗുണ്ടാസംഘം ക്രൂരമായി ആക്രമിച്ചത് . പരിക്കേറ്റ വിദ്യാര്‍ഥികള്‍ ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.