HomeNewsShortബംഗളൂരുവില്‍ നിന്ന് 35 പവൻ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; മലയാള സീരിയല്‍ നടി അറസ്റ്റില്‍

ബംഗളൂരുവില്‍ നിന്ന് 35 പവൻ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; മലയാള സീരിയല്‍ നടി അറസ്റ്റില്‍

സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മലയാളി യുവതി അറസ്റ്റില്‍. ടെമ്പിള്‍ഗേറ്റ് പുതിയറോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തനൂജ(24)യാണ് അറസ്റ്റിലായത്. കര്‍ണാടക-കേരള പൊലീസ് സംയുക്തമായാണ് തലശ്ശേരിയില്‍ നിന്ന് യുവതിയെ പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരു കനക്പുര രഘുവനഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍നിന്നാണ് 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തനൂജ കവര്‍ന്നത്. കവര്‍ച്ചമുതലുകള്‍ തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളില്‍നിന്നു പൊലീസ് കണ്ടെടുത്തു.

കര്‍ണാടകയില്‍ ആരോഗ്യവകുപ്പിലെ ജീവനക്കാരിയായ പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ ഓഗസ്റ്റിലാണ് തനൂജ ജോലിക്കെത്തിയത്. സെപ്റ്റംബര്‍ 28 മുതല്‍ വീട്ടില്‍ നിന്ന് കാണാതായി. വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് വീട്ടമ്മ തലകട്ടപുര പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ വിലാസവും ഫോണ്‍നമ്പറും വ്യാജമാണെന്ന് കണ്ടെത്തി. തൊട്ടടുത്ത് താമസിച്ചിരുന്ന യുവാവുമായി തനൂജയ്ക്കുണ്ടായിരുന്ന പ്രണയം കണ്ടെത്തിയ കര്‍ണാടക പൊലീസ് ഈ യുവാവിലൂടെ തനൂജ കേരളത്തിലുണ്ടെന്നു കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ കര്‍ണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടുകയായിരുന്നു.

പൊലീസിന്റെ നിര്‍ദേശമനുസരിച്ച് യുവാവ് തനൂജയെ വിളിച്ചു. യുവാവിനോട് വടകരയിലെത്താന്‍ തനൂജ പറഞ്ഞു. വടകരയിലെത്തിയ കര്‍ണാടക പൊലീസിന് യുവതിയെ കണ്ടെത്താനായില്ല. പിന്നീടുള്ള അന്വേഷണത്തില്‍ തനൂജ തലശ്ശേരി ചേറ്റംകുന്നിലും കണ്ണൂരിലും താമസിച്ചിരുന്നതായി കണ്ടെത്തി. ഇതിനിടയില്‍ യുവതിക്ക് തലശ്ശേരിയിലെ ഓട്ടോറിക്ഷാ ഡ്രൈവറുമായി ബന്ധമുണ്ടെന്ന് തലശ്ശേരി പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് ടെമ്പിള്‍ഗേറ്റ് പുതിയ റോഡിലെ യുവതിയുടെ താമസസ്ഥലം കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ പിടികൂടി കര്‍ണാടക പൊലീസിന് കൈമാറി.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments