HomeNewsShortസോണിയ ഗാന്ധിക്കും കുടുംബത്തിനും നൽകിവന്നിരുന്ന എസ്പിജി സുരക്ഷ പിൻവലിച്ചു: ഇനി സിആർ പി എഫ്...

സോണിയ ഗാന്ധിക്കും കുടുംബത്തിനും നൽകിവന്നിരുന്ന എസ്പിജി സുരക്ഷ പിൻവലിച്ചു: ഇനി സിആർ പി എഫ് സുരക്ഷ മാത്രം

സോണിയ ഗാന്ധിക്കും മക്കൾക്കും നൽകി വന്നിരുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. അടുത്തിടെ നടന്ന സുരക്ഷാ അവലോകനത്തിനു ശേഷമാണ് സർക്കാരിന്റെ തീരുമാനം. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സുരക്ഷ പിൻവലിച്ച് പകരം സിആർപിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ നൽകാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി അല്ലാതെ എസ്‌പിജി സുരക്ഷ നൽകുന്നത് നെഹ്റു കുടുംബത്തിനു മാത്രമാണ്. സോണിയാ ഗാന്ധി, മക്കളായ രാഹുൽ, പ്രിയങ്ക എന്നിവർക്കാണ് എസ്‌പിജി സുരക്ഷയുള്ളത്. ഇവരുടെ എസ്‌പിജി സുരക്ഷയാണ് കേന്ദ്രം പിൻവലിച്ചത്. ഇതു സംബന്ധിച്ച് നെഹ്റു കുടുംബത്തിന് അറിയിപ്പ് നൽകിയെന്നാണു സൂചന. ഇവർക്ക് ഇനി മുതൽ സെഡ് പ്ലസ് സുരക്ഷയായിരിക്കും ഉണ്ടാകുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments