പ്രളയത്തിനു ശേഷം ആലപ്പുഴയില്‍ കടല്‍ ഉള്‍വലിയുന്നു; സാധാരണ പ്രതിഭാസമെന്നു തീരദേശവാസികൾ

പ്രളയ ശേഷം കായലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നതിനു പിന്നാലെ ആലപ്പുഴ ജില്ലയില്‍ കടല്‍ ഉള്‍വലിയുന്നു. പ്രളയത്തിന് ശേഷമുള്ള കടലിറക്കം ആശങ്കാജനകമാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഇത് സാധാരണ പ്രതിഭാസമാണെന്നാണ് തീരദേശവാസികള്‍ പറയുന്നത്.