HomeNewsShortസംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു: കോവിഡ് മാനദണ്ഡങ്ങൾ കർശനം: അറിയാം

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു: കോവിഡ് മാനദണ്ഡങ്ങൾ കർശനം: അറിയാം

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുകയാണ്. 10,12 ക്ലാസുകളാണ് തുടങ്ങുന്നത്. പ്രത്യേക കോവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ച് എട്ടു ലക്ഷത്തിലധികം കുട്ടികൾ ഇന്ന് ക്ലാസുകളിൽ എത്തും. 287 ദിവസങ്ങളാണ് സ്കുളുകൾ അടഞ്ഞ് കിടന്നത്. ഇങ്ങനെയൊരു അധ്യയന കാലം ഒരു വിദ്യാർഥിയും പ്രതീക്ഷിച്ചില്ല. വാർഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പിനാണ് ഇപ്പോൾ വീണ്ടും സ്കൂളിന്റെ പടി കയറാൻ അനുവാദം ലഭിച്ചത്. പക്ഷെ ചേർന്നിരിക്കാൻ അനുമതിയില്ല. ഒരു ബെഞ്ചിൽ ഒരാൾ മാത്രം. മാസ്കിടണം. ഇടക്കിടെ കൈ കഴുകണം. കൂട്ടം കൂടരുത്. വെള്ളവും ഭക്ഷണവും കൈമാറരുത്.SSLCയിൽ 4.25 ലക്ഷം കുട്ടികളും രണ്ടാം വർഷ ഹയർ സെക്കണ്ടറിയിൽ 3.84 ലക്ഷം കുട്ടികളുമാണ് ഇന്ന് സ്കൂളുകളിലെത്തുക.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments