HomeNewsShortസര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടി: സാമൂഹ്യപെന്‍ഷന്‍ വര്‍ധിപ്പിച്ച്‌ ആദ്യ ഉത്തരവിറങ്ങി

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടി: സാമൂഹ്യപെന്‍ഷന്‍ വര്‍ധിപ്പിച്ച്‌ ആദ്യ ഉത്തരവിറങ്ങി

പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ നൂറ് രൂപ വര്‍ധിപ്പിച്ചു ഉത്തരവിറങ്ങി. ഇനിമുതല്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 1,400 രൂപയായിരിക്കും. കോവഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ച്ച നേരിടുന്ന സമ്ബദ്ഘടനയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് നൂറ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന നൂറു പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അതാത് മാസത്തെ പെന്‍ഷന്‍ എല്ലാ മാസവും 20 നും 30 നും ഇടയിലുള്ള ദിവസം വിതരണം ചെയ്യാനും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാൽ, സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടി തട്ടിപ്പാണെന്നു ചെന്നിത്തല പറഞ്ഞു. പല പ്രഖ്യാപനങ്ങളും ഇപ്പോള്‍ നടക്കുന്നത് തന്നെയാണെന്നും എന്തിനാണ് തിടുക്കപ്പെട്ട് ഇങ്ങനെയൊരു പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments