HomeNewsShortഫേസ്ബുക്കിനും ട്വിറ്ററിനും ഐ.ടി പാര്‍ലമെന്ററി കമ്മിറ്റിയുടെ സമൻസ്: ദുരുപയോഗം തടയണം

ഫേസ്ബുക്കിനും ട്വിറ്ററിനും ഐ.ടി പാര്‍ലമെന്ററി കമ്മിറ്റിയുടെ സമൻസ്: ദുരുപയോഗം തടയണം

 

ഫേസ്ബുക്കിനും ട്വിറ്ററിനും സമന്‍സ് അയച്ച് ഐ.ടി പാര്‍ലമെന്ററി കമ്മിറ്റി. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. സ്വകാര്യ നയം, സുരക്ഷിതത്വം എന്നീ കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയ പ്രതിനിധികളോട് വിശദീകരണം തേടും. ശശി തരൂര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രതിനിധികളോട് ജനുവരി 21ന് ഹാജരാകാനാണ് നിര്‍ദേശം. ഫേസ്ബുക്കും ട്വിറ്ററും നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments