സജ്ന ഷാജി അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ ആശുപത്രിയിൽ

59

 

ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയിലാണ് സജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് സജിന. ആരോഗ്യ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തന്റെ ഉപജീവന മാർഗമായ ബിരിയാണി കച്ചവടം ചിലർ തടസ്സപ്പെടുത്തുന്നു എന്ന് ആരോപിച്ച് സജിന കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വീഡിയോയിൽ വന്നിരുന്നു. ഇതേത്തുടർന്ന് വലിയ ജനപിന്തുണയാണ് സജനക്ക് ലഭിച്ചത്. നടൻ ജയസൂര്യയും നടി നസ്രിയയും അടക്കം പിന്തുണയുമായി എത്തിയിരുന്നു. ജയസൂര്യ സജിനിക്ക് ബിരിയാണി കച്ചവടം തുടങ്ങാനുള്ള സാമ്പത്തിക സഹായം ചെയ്യും എന്ന് പറഞ്ഞു. ഇതിനിടെ സജിനിയുടെ എന്ന പേരിൽ ചില ഓഡിയോ സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പണംതട്ടാൻ ആയി സജിന മനപ്പൂർവ്വം വീഡിയോ ചെയ്തു എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പ്രചരിച്ചത്. തുടർന്നുണ്ടായ മാനസിക വിഷമം മൂലമാണ് സജിന ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് കരുതപ്പെടുന്നത്.