HomeNewsShortസുപ്രീംകോടതിയിലെ നിലപാട് മാറ്റം: അതൃപ്തി അറിയിച്ച് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

സുപ്രീംകോടതിയിലെ നിലപാട് മാറ്റം: അതൃപ്തി അറിയിച്ച് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

സുപ്രീംകോടതിയില്‍ യുവതീപ്രവേശനത്തെ അനുകൂലിക്കാനായിരുന്നില്ല തീരുമാനമെന്ന് ദേവസ്വംപ്രസിഡന്റ് എ. പത്മകുമാര്‍. നിലവിലെ സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് സാവകാശ ഹര്‍ജി. വിധി അംഗീകരിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ട് എന്ന് അഭിഭാഷകന്‍ അറിയിച്ചു. ദേവസ്വം കമ്മീഷണര്‍ക്ക് കാര്യങ്ങള്‍ നേരിട്ടറിയാം, അദ്ദേഹം നേരിട്ട് വിശദീകരിക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു.

അതേസമയം, സുപ്രീംകോടതിയില്‍ ബോര്‍ഡ് നിലപാട് മാറ്റിയത് പ്രസിഡന്റിനെ അറിയിച്ചില്ലെന്ന വിവരത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി സൂചന. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച വിധിയിലെ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് ഇങ്ങനൊരു നീക്കം. ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍.വാസു മുഖേന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടാണ് നിലപാട് മാറ്റം എന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments