HomeNewsShortആലപ്പുഴയിൽ മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ്പ് പ്രവർത്തകർ പിടിയിൽ; അറസ്റ്റിലായത് കൊലപാതകശ്രമത്തിനിടെയെന്ന് പൊലീസ്

ആലപ്പുഴയിൽ മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ്പ് പ്രവർത്തകർ പിടിയിൽ; അറസ്റ്റിലായത് കൊലപാതകശ്രമത്തിനിടെയെന്ന് പൊലീസ്

വടിവാൾ ഇൾപ്പെടെയുള്ള മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ്പ് പ്രവർത്തകർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരിയിൽ ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍എസ്എസ് പ്രവർത്തകരെയാണ് പൊലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്.. എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ നവാസ് നൈനയെ കൊലപെടുത്താൻ ശ്രമിച്ചതിനാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തു. ഇവരിൽ നിന്നും വടിവാളുകൾ പിടിച്ചെടുത്തു. 2021 ഡിസംബർ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയില്‍ നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments