72-ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം: രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്‌ട്രപതി

25

 

72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം കൊവിഡും കര്‍ഷക സമരങ്ങളും കാരണം കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ റിപബ്ലിക്ക് ദിനം ആഘോഷിക്കുന്നത്. ദില്ലിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതിനകം തന്നെ രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് രാഷ്ട്രപതി റിപബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു. സൈനികരും കര്‍ഷകരും രാജ്യത്തിന്റെ നട്ടെല്ലാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീര സൈനികർക്ക് ആദരമർപ്പിച്ചു.