കാസർഗോഡും കണ്ണൂരും റീപോളിംഗ് തുടങ്ങി; പി​ലാ​ത്ത​റ​യി​ല്‍ വോട്ടിങ്ങിനിടെ സംഘർഷം

137

കാസര്‍കോട്ടെയും കണ്ണൂരിലെയും 7 ബൂത്തുകളില്‍ റീപോളിങ് തുടങ്ങി. കള്ളവോട്ട് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ 6 ബൂത്തുകളിലും കാസര്‍കോട് ജില്ലയിലെ ഒരു ബൂത്തിലുമാണ് ഇന്നു രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വോട്ടെടുപ്പ്. കണ്ണൂര്‍ ധര്‍മടത്ത് റീപോളിങ് നടക്കുന്ന സ്‌കൂള്‍ വളപ്പിനുള്ളില്‍ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. റീപോളിങ്ങിന് മുഖം മറച്ചെത്തുന്ന വോട്ടര്‍മാരുടെ മുഖാവരണം നീക്കി പരിശോധിക്കും. ഇതിനായി ബൂത്തുകളില്‍ ഓരോ ഉദ്യോഗസ്ഥയെ വീതം അധികം നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന കുന്നിരിക്ക യുപി സ്‌കൂളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ നീക്കി.

പി​ലാ​ത്ത​റ​യി​ലെ ബൂ​ത്തി​ല്‍ വോ​ട്ടെ​ടു​പ്പി​നി​ടെ വാ​ക്കേറ്റം നടന്നു. വോ​ട്ട് ചെ​യ്ത​ശേ​ഷം ശാ​ല​റ്റ് എ​ന്ന യു​വ​തി ബൂ​ത്ത് പ​രി​ധി​യി​ല്‍ നി​ന്ന് പു​റ​ത്തു പോ​യി​ട്ടി​ല്ലെ​ന്ന് കാ​ട്ടി സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​ത്. ശാ​ല​റ്റി​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ഇ​വി​ടെ​നി​ന്നും മാ​റ്റു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​ത​വ​ണ ശാ​ല​റ്റി​ന്‍റെ വോ​ട്ട് ക​ള്ള​വോ​ട്ടാ​യി മ​റ്റൊ​രാ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.