HomeNewsShortനിങ്ങളുടെ കാലത്ത് ഞങ്ങൾക്ക് എന്തുനൽകിയെന്നു മറന്നുപോയോ? രാഹുല്‍ഗാന്ധിക്കെതിരെ റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പ്

നിങ്ങളുടെ കാലത്ത് ഞങ്ങൾക്ക് എന്തുനൽകിയെന്നു മറന്നുപോയോ? രാഹുല്‍ഗാന്ധിക്കെതിരെ റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പ്

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് തനിക്ക് ഒരു ലക്ഷം കോടിയുടെ കരാര്‍ നല്‍കിയതിനെകുറിച്ച്‌ രാഹുലിന് എന്ത് മറുപടിയുണ്ടെന്ന ചോദ്യവുമായി അനില്‍ അംബാനി. അനില്‍ അംബാനിക്കെതിരായ വിമര്‍ശനത്തിന്‍റെ പേരില്‍ രാഹുല്‍ഗാന്ധിക്കെതിരെ തിരിച്ചടിച്ച്‌ റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പ്. ബിജെപി സര്‍ക്കാറിനെതിരെ ആക്രമിക്കാന്‍ എന്നും അനില്‍ അംബാനിയുടെ പേര് വലിച്ചിഴയ്ക്കുന്ന രാഹുലിന്‍റെ രീതിയാണ് പ്രസ്താവനയിലൂടെ റിലയന്‍സ് ഗ്രൂപ്പ് എതിര്‍ക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിമര്‍ശിക്കാന്‍ റഫാല്‍ ഇടപാടും അതില്‍ റിലയന്‍സിന്‍റെ പങ്കും രാഹുല്‍ പ്രധാന വിമര്‍ശനമായി പ്രചരണയോഗങ്ങളില്‍ ഉപയോഗിക്കുമ്ബോഴാണ് മറുചോദ്യവുമായി അനില്‍ അംബാനി എത്തുന്നത്. യുപിഎ സര്‍ക്കാര്‍ 2004-2014 ഭരണകാലത്ത് റിലയന്‍സ് ഗ്രൂപ്പിന് ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ റോഡ്, ടെലികോം, വൈദ്യുതി, മെട്രോ എന്നിങ്ങനെയുളള മേഖലകളിലെ പദ്ധതികള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ക്ക് കരാറുകള്‍ നല്‍കിയതെന്നുമാണ് റിലയന്‍സ് ഗ്രൂപ്പിന്റെ മറുപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments