HomeNewsShortമൂന്നുദിവസം കൂടി അതിതീവ്ര മഴ തുടരും: ഏഴുജില്ലകളിൽ റെഡ് അലേർട്ട് തുടരും

മൂന്നുദിവസം കൂടി അതിതീവ്ര മഴ തുടരും: ഏഴുജില്ലകളിൽ റെഡ് അലേർട്ട് തുടരും

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ തിങ്കള്‍ വരെ അതിതീവ്ര മഴ. അപകടസാധ്യത മുന്നില്‍ കണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോള്‍ മടിച്ചു നില്‍ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അതിതീവ്ര മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും അപകടം കൂടുതല്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകാതെ ജാഗ്രത പുലര്‍ത്തണം. താമസ സ്ഥലത്തുനിന്ന് മാറണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ ജനങ്ങള്‍ തടസം നില്‍ക്കാതെ അവരുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും പങ്കെടുത്തു.
തിങ്കളാഴ്ചവരെ സംസ്ഥാനത്ത് റെഡ,്ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അതിതീവ്രമഴ പ്രവചിച്ച് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments