HomeNewsShortകേരളത്തിലെ സിപിഐഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറി; കടുത്ത ആരോപണവുമായി ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

കേരളത്തിലെ സിപിഐഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറി; കടുത്ത ആരോപണവുമായി ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

സിപിഐഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം പറയുന്നതില്‍ ഖേദമുണ്ട്. തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോള്‍ പാലക്കാട്ടും കേള്‍ക്കുന്നത് ഇതാണ്. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുമ്പോഴാണ് ഇതൊക്കെ നടക്കുന്നത്. അടുത്ത കാലത്തായി നടന്നതിന്റെ അവസാനത്തെ ഉദാഹരമാണിതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ യുഡിഎഫിനെ നാല് മണ്ഡലങ്ങളില്‍ ബിജെപി സഹായിക്കുന്നുവെന്നും കൂട്ടുകെട്ടാണെന്നുമുള്ള കോടിയേരിയുടെ ആരോപണം അദ്ദേഹം നിരാകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments