വോട്ടർ പട്ടികയിലെ ക്രമക്കേട്: കൂടുതൽ തെളിവുകളുമായി രമേശ്‌ ചെന്നിത്തല: ഒരാൾക്ക് പല മണ്ഡലങ്ങളിൽ വോട്ട്

20

വോട്ടർ പട്ടികയിലെ ക്രമക്കേടിനെക്കുറിച്ച്കൂടുതൽ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു വോട്ടറുടെ പേരിൽ പല മണ്ഡലങ്ങളിൽ വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെടുകയും തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. ഒരു വോട്ടർക്ക് തന്നെ പല മണ്ഡലങ്ങളിലും വോട്ടുണ്ട്. ഇവർക്കെല്ലാവർക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിലുള്ള തിരിച്ചറിയൽ കാർഡുകളും ഉണ്ട്. അതിനാൽ തന്നെ ഒരു വോട്ടർക്ക് രാവിലെ യഥാർത്ഥ മണ്ഡലത്തിൽ വോട്ട് ചെയ്ത് ആ മഷി മായിച്ചു കഴിഞ്ഞ ശേഷം അടുത്ത മണ്ഡലത്തിൽ പോയി വോട്ട് ചെയ്യാം. അല്ലെങ്കിൽ അടുത്ത മണ്ഡലങ്ങളിലെ അയാളുടെ വോട്ട് മറ്റാർക്കെങ്കിലും കള്ളവോട്ട് ചെയ്യാവുന്ന സാഹചര്യമാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വിഷയത്തിൽ കൂടുതൽ ആരോപണവുമായി രംഗത്തെത്തിയത്.