HomeNewsShortപെയ്തൊഴിയാതെ മഴ; കേരളത്തിൽ വരുന്ന ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത; പുതിയ ന്യൂനമർദം തിങ്കളാഴ്ചയോടെ രൂപമെടുക്കുമെന്ന്...

പെയ്തൊഴിയാതെ മഴ; കേരളത്തിൽ വരുന്ന ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത; പുതിയ ന്യൂനമർദം തിങ്കളാഴ്ചയോടെ രൂപമെടുക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

പെയ്തൊഴിയാതെ മഴ കേരളത്തിലും കനക്കുന്നു. കേരളത്തിൽ വരുന്ന ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വരുന്ന തിങ്കളാഴ്ചയോടെ ആൻഡമാന് സമീപം കടലിൽ പുതിയ ന്യൂനമർദം രൂപമെടുക്കും. ഇപ്പോൾ കേരളത്തിൽ മഴ വ്യാപകമാകുന്നത് ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ ഫലമായിട്ടാണ്. ഒക്ടോബർ ഒന്ന് മുതൽ കണക്കാക്കിയാൽ കേരളത്തിൽ നൂറ്റിപ്പത്ത് ശതമാനം അധികമഴ ലഭിച്ചു എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്കൂട്ടൽ. രണ്ട് മാസമായി കേരളത്തിൽ മുൻപില്ലാത്ത തരത്തിലാണ് മഴ ലഭിക്കുന്നത്. 449 മില്ലീ മീറ്റർ കിട്ടേണ്ടിടത്ത് 941.5 മില്ലീമീറ്റർ മഴ ലഭിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ അധികമായി ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രൂപമെടുക്കുന്ന ന്യൂനമർദ്ദം ശ്രീലങ്കയുടെയും തെക്കൻ തമിഴ് നാടിന്റെയും തീരത്തേക്ക് നീങ്ങും എന്നാണ് കരുതുന്നത്. കിഴക്കൻകാറ്റ് ശക്തമായതിനാൽ കേരളത്തിൽ മഴ കനക്കാൻ ഇടയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments