HomeNewsShortഓ​ഗസ്റ്റ് ഏഴ് വരെ ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍...

ഓ​ഗസ്റ്റ് ഏഴ് വരെ ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു

ഓ​ഗസ്റ്റ് ഏഴ് വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. മലവെള്ളപ്പാച്ചിലില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമ്ബോള്‍ തന്നെ സുരക്ഷിതമായി ജനങ്ങളെ മാറ്റിപാര്‍പ്പിക്കും. നേരത്തെ മാറാന്‍ തയ്യാറാകുന്ന ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ക്കും സുരക്ഷിത താവളമൊരുക്കും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടിയെടുക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ഭവാനിപ്പുഴയില്‍ ജലനിരപ്പുയര്‍ന്ന് താവളം പാലത്തില്‍ വെള്ളം കയറി. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ അരുവിക്കര, പേപ്പാറ ഡാമുകളും തുറന്നു. മഴ ശക്തമായതിനെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഒരു ഷട്ടര്‍കൂടി ഉയര്‍ത്തി. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments