പ്രചാരണച്ചൂടിൽ രാഹുൽ ഗാന്ധി:ഇന്ന് വീണ്ടും കേരളത്തിൽ എത്തും

9

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ പൊതു പരിപാടികളിൽ പങ്കെടുക്കും. പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ നാളെ പ്രസംഗിക്കും.

17ന് കണ്ണൂരിൽ മൂന്ന് വടക്കൻ ജില്ലകളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വയനാടിലേക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്ന രാഹുല്‍ ഗാന്ധി രാവിലെ ബത്തേരിയിലും, തിരുവന്പാടിയിലും നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. വണ്ടൂരിലേയും തൃത്താലയിലേയും പരിപാടികളിൽ പങ്കെടുത്ത ശേഷം 17ന് രാത്രിയോടെ തിരിച്ച് പോകും.