റഫേല്‍ കേസ്: റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് കരാറില്‍ നിര്‍ബന്ധിത വ്യവസ്ഥയെന്ന് രേഖകള്‍

10

റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് റാഫേല്‍ കരാറില്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടെന്ന് രേഖകള്‍. ഇത് പ്രകാരമാണ് റാഫേല്‍ യുദ്ധവിമാന നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്ബനിയായ ദസാള്‍ട്ട് ഏവിയേഷന്‍ ഇന്ത്യന്‍ പങ്കാളിയായി അനില്‍ അബാനിയുട റിലയന്‍സ് ഏവിയേഷനെ തിരഞ്ഞെടുത്തത്. ഫ്രഞ്ച് മാധ്യമ സ്ഥാപനമായ മീഡിയ പാര്‍ട്ടാണ് രേഖകള്‍ പുറത്ത് കൊണ്ട് വന്നത്. ദസാള്‍ട്ട് സ്വന്തം നിലക്കാണ് റിലയന്‍സ് ഏവിയേഷനെ തിരഞ്ഞെടുത്തത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം.

അനില്‍ അബാനിയെ പങ്കാളിയാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നുവെന്ന ഫ്രഞ്ച് മുന്‍ പ്രസിഡണ്ടിന്‍റെ വെളിപ്പെടുത്തല്‍ പുറത്ത് കൊണ്ട് വന്ന ഫ്രഞ്ച് മാധ്യമസ്ഥാപനമായ മീഡിയ പാര്‍ടാണ് റാഫേല്‍ കരാറിന്‍റെ രേഖകളും കണ്ടെത്തിയിരിക്കുന്നത്. അനില്‍ അബാനിയെ റാഫേല്‍ യുദ്ധവിമാന നിര്‍മാണത്തില്‍ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇല്ലെങ്കില്‍ കരാറില്‍ ഒപ്പിടാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. കരാറില്‍ നിര്‍ബന്ധ വ്യവസ്ഥ ഉള്‍പ്പെടുത്തിയതോടെ റിലയന്‍സിനെ പങ്കാളിയാക്കാതെ മറ്റ് പോംവഴികള്‍ ഫ്രഞ്ച് കമ്ബനിയായ ദസാള്‍ട്ടിന് മുൻപിലില്ലാതെ പോയി.