HomeANewsTHE BIG BREAKINGകോഴിക്കോട്ട് ജോലിക്കെത്തിയ അധ്യാപകരെ തടഞ്ഞ് സമരക്കാർ, സ്‌കൂൾ പൂട്ടിയിട്ടു; സംഘർഷാവസ്ഥ

കോഴിക്കോട്ട് ജോലിക്കെത്തിയ അധ്യാപകരെ തടഞ്ഞ് സമരക്കാർ, സ്‌കൂൾ പൂട്ടിയിട്ടു; സംഘർഷാവസ്ഥ

തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിന് സമാനം. ബുധനാഴ്ച അർധരാത്രി 12 മുതൽ വ്യാഴാഴ്ച അർധരാത്രി 12 വരെയാണ് പണിമുടക്ക്. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസർവീസുകളെയും ശബരിമല തീർഥാടകരെയും മാരാമൺ കൺവെൻഷനിൽ പങ്കെടുക്കുന്നവരെയും പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള, എംജി, കാലിക്കറ്റ് സർവകലാശാലകൾ വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.

കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളും സ്വകാര്യബസ് സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടാക്‌സി, ഓട്ടോ തൊഴിലാളികളും പണിമുടക്കും. ഇതിനാൽ സംസ്ഥാനത്ത് പൊതുഗതാഗതം തടസ്സപ്പെടും. സ്വകാര്യവാഹനങ്ങൾ തടയില്ലെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്. വ്യവസായ, വാണിജ്യ, വ്യാപാര മേഖലകളും പൂർണമായും സ്തംഭിക്കുമെന്നാണ് സംഘടനകളുടെ അവകാശവാദം. പണിമുടക്കിനെത്തുടർന്ന് സംസ്ഥാന സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു. പണിമുടക്കുന്നവർക്ക് ഇന്നത്തെ ദിവസത്തെ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവ്.

കോഴിക്കോട് പുതിയങ്ങാടി ജി.എം.യു.പി സ്‌കൂളില്‍ സമാരാനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷം. സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഒരു വിഭാഗം അധ്യാപകര്‍ ഇന്ന് ജോലിക്ക് എത്തിയിരുന്നു. ഇവരെ സമരാനുകൂലികള്‍ തടയുകയും സ്‌കൂള്‍ പൂട്ടിയിടുകയും ചെയ്തു. ഏകദേശം 13-ഓളം അധ്യാപകരാണ് ജോലിക്കെത്തിയിരുന്നു. സമരക്കാര്‍ ഇവരെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments