HomeNewsShortഇല്ലാ, നേമത്തേക്ക് വിട്ടുതരില്ല: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം

ഇല്ലാ, നേമത്തേക്ക് വിട്ടുതരില്ല: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം

ഉ​മ്മ​ന്‍ ചാ​ണ്ടി​യെ നേ​മ​ത്തേ​ക്ക് വി​ട്ടു നല്‍​കി​ല്ലെ​ന്നും പു​തു​പ്പ​ള്ളി​യി​ല്‍ ത​ന്നെ മത്സ​രി​ക്ക​ണ​മെ​ന്നു​മാവശ്യപ്പെട്ട് പു​തു​പ്പ​ള്ളി​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വീ​ടി​നു മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്രതിഷേധം. വനിതാ പ്രവർത്തകരടക്കമുള്ളവരാണ് ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുന്നത്. അമ്പത് വർഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞാണ് പുതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് മത്സരിക്കാൻ ഉമ്മൻചാണ്ടി സന്നദ്ധത അറിയിച്ചതായ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് അണികളുടെ പ്രതിഷേധം എന്നാൽ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് മാറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.ജോസഫ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments