HomeNewsShortവൈദികര്‍ക്കെതിരായ ലൈംഗികാരോപണം: കൂടുതൽ പേർ കുടുങ്ങിയേക്കും; കുറ്റം തെളിഞ്ഞാൽ കനത്ത നടപടിയെന്ന് ഓർത്തഡോക്സ് സഭ

വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: കൂടുതൽ പേർ കുടുങ്ങിയേക്കും; കുറ്റം തെളിഞ്ഞാൽ കനത്ത നടപടിയെന്ന് ഓർത്തഡോക്സ് സഭ

വൈദികര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷാനടപടികള്‍ എടുക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു.ഡല്‍ഹിയിലെ ഫാ ജെയിംസ് കെ ജോര്‍ജ്, കോഴഞ്ചേരിയിലെ ഫാ ജോണ്‍സണ്‍ വി മാത്യു, കറുകച്ചാലിലെ ഫാ ജോബ് മാത്യു, ഫാ എബ്രഹാം വര്‍ഗ്ഗീസ്, ഫോ ജിജോ ജെ എബ്രഹാം എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഓര്‍ത്തഡോക്‌സ് ട്രസ്റ്റിലെ അഞ്ച് വൈദികര്‍ക്ക് ഒരു കാമുകിയെന്നും അത് 21ാം നൂറ്റാണ്ടിലെ പാഞ്ചാലിയാണെന്നും എല്ലാം വിശദീകരിക്കുന്ന പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ സഭ നടപടിയെടുത്തത്. എന്നാല്‍ ഇതുവരെ ക്രിമിനല്‍ കേസ് അച്ചന്മാര്‍ക്കെതിരെ ആരും കൊടുത്തിട്ടില്ല. കേസ് ഒഴിവാക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്.

സസ്‌പെന്‍ഷനിലായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആരോപണം ശരിയെന്ന് കണ്ടാല്‍ വൈദികര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് സഭാ വൃത്തങ്ങള്‍ പറഞ്ഞു. ആരോപണം വാസ്തവമല്ലെന്നും മറ്റ് ചില വിഷയങ്ങളാണ് ഇതിന് പിന്നിലെന്നുമുള്ള പ്രചാരണവും ഇതിനിടയ്ക്ക് നടക്കുന്നുണ്ട്.ആരോപണ വിധേയരായ വൈദികരുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിഷയം സഭയ്ക്ക് മുന്നിലെത്തിയത്. അതിനിടെ ചിത്രവും ഫോണ്‍ നമ്പരും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അച്ചന്മാര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. അതിനിടെ ഇതിനിടെ സഭയെ ഒന്നാക നാണക്കേടാക്കിയ സംഭവത്തില്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ശക്തമായ നടപടിയുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവും രംഗത്തെത്തി. സംഭവത്തില്‍ വിശ്വാസികള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ടാവുന്നുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവന്ന സംഭവത്തില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന വിധത്തിലാണ് ആരോപണ വിധേയരായ രണ്ട് അച്ചന്മാരെ അടുത്തറിയുന്ന ആള്‍ എന്നവകാശപ്പെട്ട് റോയ് മാത്യു എന്നയാള്‍ ഫെയ്‌സ്ബുക്കിലൂടെ വിശദീകരിക്കുന്നത്. അച്ചന്മാരെ പുറത്താക്കിയിട്ടില്ലെന്നും സസ്‌പെന്‍ഷന്‍ നടപടി മാത്രമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം പറയുന്നു. യുവതിയുടെ ഭര്‍ത്താവ് നേരിട്ടെത്തി അച്ചന്മാരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഭര്‍ത്താവ് തന്നെയാണ് ഈ വിഷയത്തില്‍ ഫെയ്‌സ്ബുക്കിലൂടെയും മറ്റും അറിയിച്ചതെന്നും റോയ് പറയുന്നു. ആദ്യം ഒരച്ചനെതിരെ ആരോപണം ഉന്നയിച്ചു. പിന്നീട്, അച്ചന്മാരുടെ എണ്ണം മൂന്നായി ഉയര്‍ന്നെന്നും പറഞ്ഞു. വൈദികരെ പുറത്താക്കിയില്ലെങ്കില്‍ പുറത്തുപറഞ്ഞു നാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റോയി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments