തനിക്ക് ഭക്ഷണം കൊണ്ടുവന്ന പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

49

വാരാപ്പുഴയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദിന്‍ അറസ്റ്റില്‍. എടമ്ബാടം സെന്റ് തോമസ് പളളിയിലെ വികാരി ഫാ.ജോസഫ് കൊടിയന്‍ (63) ആണ് അറസ്റ്റിലായത്. വൈദികന് ഭക്ഷണം കൊണ്ടുവന്ന സമീപത്തെ പതിനാലുകാരനായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ കൗണ്‍സലിങ്ങിന് വിധേയനാക്കുമെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ നിയമപ്രകാരമുള്ള 7, 8 വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ട്യൂഷന്‍ നടക്കുന്നതിനിടെ കുട്ടി അസ്വസ്ഥതനായി കണ്ടതിന് തുടര്‍ന്ന് മാതാപിതാകളോട് കുട്ടി വിവരം പറഞ്ഞു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് .