HomeNewsShortപോക്സോ ഭേദഗതി ബില്ലിന് അംഗീകാരം: കുട്ടികളെ പീഡിപ്പിച്ചാൽ ഇനി വധശിക്ഷ വരെ

പോക്സോ ഭേദഗതി ബില്ലിന് അംഗീകാരം: കുട്ടികളെ പീഡിപ്പിച്ചാൽ ഇനി വധശിക്ഷ വരെ

പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. കുട്ടികൾക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തുന്നവർക്ക് വധശിക്ഷ വരെ ലഭിക്കുന്നാതാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭ നേരത്തെ പാസ്സാക്കിയ ബിൽ രാഷ്ട്രപതി അംഗീകരിച്ചാല്‍ നിയമമാകും. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകള്‍ ഭേദഗതി ബില്ലിലുണ്ട്.

കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു. കഴിഞ്ഞ ജനുവരി 8ന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ പാസാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments