ജാതിയുടെ പേരിൽ സഹായം നിഷേധിച്ചു; അമ്മയുടെ മൃതദേഹവുമായി പതിനേഴുകാരൻ സഞ്ചരിച്ചത് കിലോമീറ്ററുകൾ: വീഡിയോ

32

അമ്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി യുവാവ് സൈക്കിളില്‍ സഞ്ചരിച്ചത് കിലോമീറ്ററോളം. ഒഡീഷയിലെ കര്‍പ്പബഹല്‍ ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 17കാരനായ സരോജാണ് അമ്മയുടെ മൃതദേഹവുമായി കിലോമീറ്ററോളം നടന്ന് ശവസംസ്‌കാരം നടത്തിയത്. താഴ്ന്ന ജാതിയില്‍പ്പെട്ടവരായതിനാലാണ് ആരും സഹായിക്കാതിരുന്നതെന്ന് സരോജ് പറഞ്ഞു. വെള്ളം എടുക്കാനായി പോയ ജാന്‍കി സിന്‍ഹാനിയ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മാതാവിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ ബന്ധുക്കളോ അയല്‍വാസികളോ സഹായിച്ചില്ല അതുകൊണ്ടാണ് ഒറ്റയ്ക്ക് സൈക്കിളില്‍ ചുമന്ന് കൊണ്ടുപോകേണ്ടി വന്നത്. വീഡിയോ കാണാം