HomeNewsShortപൊള്ളാച്ചി പീഡനം നിർഭയ കേസിനോളം ഗൗരവമേറിയത്: മദ്രാസ് ഹൈക്കോടതി: പുറത്തുവരുന്നത് സമാനതകളില്ലാത്ത പീഡന കഥകൾ

പൊള്ളാച്ചി പീഡനം നിർഭയ കേസിനോളം ഗൗരവമേറിയത്: മദ്രാസ് ഹൈക്കോടതി: പുറത്തുവരുന്നത് സമാനതകളില്ലാത്ത പീഡന കഥകൾ

പ്രണയക്കുരുക്കിലാക്കി അമ്പതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഘത്തില്‍ പതിനഞ്ച് പേര്‍ ഉള്ളതായി പൊലീസ് കണ്ടെത്തല്‍. സംഘത്തില്‍ ഉളപ്പെട്ട മറ്റു പ്രതികളെ പിടികൂടാനായി സിബിസിഐഡി സ്‌ക്വാഡ് ബംഗ്ലൂരുവിലേക്ക് തിരിച്ചു. പൊള്ളാച്ചി കേസ് ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തോളം ഗൗരവമേറിയതാണെന്ന് മദ്രാസ് ഹൈക്കോടതി പരാമര്‍ശിച്ചു.

കേസില്‍ അറസ്റ്റിലായ തിരുന്നാവക്കരശന്‍,ശബരിരാജന്‍,സതീഷ്,വസന്തകുമാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് 50 ഓളം സ്ത്രീകളുടെ ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികള്‍ക്കെതിരെ ലൈംഗിക അതിക്രമം, മോഷണം, സൈബര്‍ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ ഗുണ്ടാആക്ടും ചുമത്തി.

വെറുതെ വിടണമെന്ന് പ്രതികളോട് അപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സമാനതകളില്ലാത്ത പീഡന പരമ്ബര പുറത്തറിഞ്ഞതോടെ ചെന്നൈയില്‍ ഉള്‍പ്പടെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments