HomeNewsShortനെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ബോംബേറ് : മുഖ്യപ്രതി ആര്‍എസ്‌എസ് നേതാവ് പിടിയിൽ

നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ബോംബേറ് : മുഖ്യപ്രതി ആര്‍എസ്‌എസ് നേതാവ് പിടിയിൽ

തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി പിടിയിലായി. ആര്‍എസ്‌എസ് തിരുവനന്തപുരം ജില്ലാ പ്രചാരക് പ്രവീണ്‍ ആണ് പൊലീസിന്റെ പിടിയിലായത്. തമ്ബാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നാം തീയ്യതി ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ പ്രതി ബോംബെറിഞ്ഞത്. നാല് ബോംബുകളാണ് പ്രവീണ്‍ പൊലീസ് സ്റ്റേഷനിലേക്കെറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്ബിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്.

പൊലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments