ആറു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; നാല്പതുകാരനെ വെടിവച്ചു വീഴ്ത്തി പിടികൂടി പോലീസ് !

75

ആറു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച നാല്പതുകാരനെ വെടിവച്ചു വീഴ്ത്തി ഡല്‍ഹി പോലീസ്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മുട്ടിനു താഴെ വെടിവച്ചു വീഴ്ത്തി പോലീസ് പിടികൂടുകയായിരുന്നു. സമയ്പുര്‍ ബദ്‌ലി മേഖലയിലാണ് സംഭവം. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച പീഡനക്കേസിലെ പ്രതി ജഹാംഗിര്‍പുരി സ്വദേശി ചിനു ആണ് അറസ്റ്റിലായത്.

ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുടെ പരാതിയിന്മേലാണ് ചിനു എന്ന യുവാവിനെ പോലീസ് പിടികൂടിയത്. കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ചിനുവിന്റെ സുഹൃത്ത് നിലവില്‍ ഒളിവിലാണ്. ഇരുവരും ചേര്‍ന്ന് തന്റെ രണ്ട് കുട്ടികളെയും പീഡിപ്പിച്ചുവെന്നായിരുന്നു അമ്മയുടെ പരാതി. സംഭവത്തെ തുടര്‍ന്ന് രാജു എന്ന രാജ് ഒളിവില്‍ പോവുകയും, ചിനുവിനെ പോലീസ് വെടിവച്ചിട്ട് പിടിക്കുകയുമായിരുന്നു. അതേസമയം, താന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടികളെ കണ്ടില്ലെന്നും, തൊട്ടടുത്ത വീട്ടില്‍ നിന്ന് കുട്ടികളുടെ കരച്ചില്‍ കേട്ട് എത്തിയപ്പോള്‍ ചിനുവും രാജുവും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്നും അമ്മ പോലീസിനോട് പറഞ്ഞു