HomeNewsShortശബരിമല വിഷയം വീണ്ടും ചര്‍ച്ചയാകുന്നു; പ്രചാരണത്തിന് പ്രധാനമന്ത്രിയും എത്താൻ സാധ്യത

ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാകുന്നു; പ്രചാരണത്തിന് പ്രധാനമന്ത്രിയും എത്താൻ സാധ്യത

ശബരിമല വിഷയം പരോക്ഷമായി വീണ്ടും ചര്‍ച്ചയാകുന്നതില്‍ ബിജെപിക്ക് സന്തോഷം. സ്ഥാനാര്‍ഥി സുരേഷ്‌ ഗോപിക്ക് ചട്ടലംഘനത്തിന്റെ പേരില്‍ കലക്ടര്‍ ടിവി അനുപമ നോട്ടീസ് നല്‍കിയതു മറ്റിടങ്ങളിലും പ്രചാരണവിഷയമായെന്നാണു നേതാക്കളുടെ കണക്കുകുട്ടല്‍.

അടുത്തഘട്ടത്തില്‍ ശബരിമലയിലേക്ക് പ്രധാനമന്ത്രിയെ കൂടി കൊണ്ടുവരാനാണ് ആലോചന. ഇതിലൂടെ ശബരിമലവിഷയത്തിന്റെ പ്രാധാന്യം വര്‍ധിക്കുമെന്നും കണക്കുകൂട്ടുന്നു. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടു തീയതി നിശ്ചയിക്കും. നേരത്തെ ശബരിമല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

സുരക്ഷാഏജന്‍സികളുടെ കൂടി അഭിപ്രായം തേടിയശേഷം അന്തിമതീരുമാനമെടുക്കാനായിരുന്നു ധാരണ. പ്രധാനമന്ത്രിയെ ഇക്കാര്യം ധരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാനഘടകം തീരുമാനിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ മുമ്ബു ശബരിമല പ്രചാരണവിഷയമാക്കുന്നതിനെതിരേ മുമ്ബു മുന്നറിയിപ്പു നല്‍കിയിരുന്നു.

ശബരിമല വിശ്വാസങ്ങള്‍ സംരക്ഷിക്കുമെന്ന എന്‍ഡിഎയുടെ പ്രകടനപത്രിക സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇതിനായി നിയമപരമായും ഭരണഘടനാപരമായും ഉള്ള എല്ലാ സാധ്യതകളും ഉപയോഗിക്കും എന്ന പ്രഖ്യാപനമാണ് പ്രകടനപത്രികയെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments