കോട്ടയം സീറ്റ്‌ തർക്കം: അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായി പി.ജെ ജോസഫ്: ചർച്ച തുടരും

31

കേരള കോൺഗ്രസിലെ കോട്ടയം സീറ്റ് തര്‍ക്കത്തില്‍ ചര്‍ച്ച തുടരുകയാണെന്ന് പി.ജെ ജോസഫ്. പല നിര്‍ദേശങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. നാളെ വൈകീട്ടോടെ തീരുമാനം അറിയാമെന്നാണ് പ്രതീക്ഷ. ശുഭാപ്തി വിശ്വാസമുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം, തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുമായി ജോസഫ് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ജോസഫ് ഉപാധികള്‍ മുന്നോട്ട് വച്ചു. തല്‍ക്കാലം പാര്‍ട്ടിയില്‍ തുടരാം. എപ്പോള്‍ പാര്‍ട്ടി വിട്ടു വന്നാലും യുഡിഎഫില്‍ ഇടം നല്‍കണമെന്നും കോട്ടയത്തെ സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ തനിക്കൊപ്പമുള്ളവരെ കുറ്റപ്പെടുത്തരുതെന്നും ജോസഫ് ആവശ്യപ്പെട്ടു. മോന്‍സ് ജോസഫ്, ടി.യു.കുരുവിള എന്നിവരും ജോസഫിനൊപ്പമുണ്ടായിരുന്നു.