ഇന്ധന വില കുറയ്‌ക്കില്ല: നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ: പിന്നിൽ കടുത്ത അഴിമതിയെന്ന് പ്രതിപക്ഷം

133

പെട്രോൾ വില വര്‍ധന പിൻവലിക്കാനാകില്ലെന്ന നിലപാടിൽ കേന്ദ്ര സര്‍ക്കാര്‍. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിൽ ഇതേക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ മൗനം പാലിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പെട്രോളിനും ഡീസലിനും ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ബജറ്റ് ചര്‍ച്ചയിൽ എല്ലാ പ്രതിപക്ഷ പാര്‍ടികളും സര്‍ക്കാരിനെതിരെ മുഖ്യ വിഷയമാക്കിയതും ഇതുതന്നെയായിരുന്നു.