HomeNewsShortരാജ്യത്ത് പെട്രോൾ ഡീസൽ വില കുതിച്ചുയരുന്നു: അവശ്യസാധനങ്ങളുടെ വില വർധിച്ചേക്കും

രാജ്യത്ത് പെട്രോൾ ഡീസൽ വില കുതിച്ചുയരുന്നു: അവശ്യസാധനങ്ങളുടെ വില വർധിച്ചേക്കും

രാജ്യത്ത് പെട്രോൾ ഡീസൽ വില കുതിച്ചുയരുന്നു. ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് രാജ്യത്ത് വര്‍ധിച്ചത്. ദില്ലിയില്‍ പെട്രോള്‍ നിരക്കില്‍ 27 പൈസയുടെ വര്‍ധനയാണ് ഇന്നലെയുണ്ടായത്. ഡീസലിനാകട്ടെ 18 പൈസയും കൂടി. ദില്ലിയില്‍ പെട്രോള്‍ വില ഞായറാഴ്ച ലിറ്ററിന് 73.62 രൂപയും ഡീസലിന് 66.74 രൂപയുമാണ്. സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെ കഴിഞ്ഞ ആഴ്ച യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് വിലക്കയറ്റം ദൃശ്യമായിത്തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments