കാസർഗോഡ് ഇരട്ട കൊലപാതകം: മുഖ്യപ്രതി പീതാംബരന്റെ വീട് ആളുകൾ അടിച്ചു തകർത്തു: കുടുംബം തറവാട്ടിലേക്ക് മാറി

കാസർഗോഡ് ഇരട്ട കൊലപാതകത്തിൽ അറസ്റ്റിലായ പീതാംബരന്റെ വീട് ഒരുസംഘം ആളുകൾ തകർത്തു. വീടിന് മുന്നിലെ തോട്ടത്തിലെ കവുങ്ങും വാഴയും മറ്റും വെട്ടിനശിപ്പിച്ചു. വീടിന്റെ അകത്തുള്ള സാധന സാമഗ്രികളും ജനൽച്ചില്ലുകളും വാതിലും മുറ്റത്തെ തകരഷീറ്റ് തുടങ്ങിയവ പൂർണമായും അടിച്ചുതകർത്തു.

കൊലപാതകം നടന്നതിനുശേഷം പ്രദേശത്ത് വ്യാപക അക്രമമാണ് സംഭവിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളും വീടും ബീഡിക്കമ്പനിയുമുൾപ്പെടെ തകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു. പീതാംബരന്റെ കുടുംബം തറവാട്ട് വീട്ടിലേക്ക് മാറി. ഇവിടെ പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്.