HomeNewsShort50 കോടിക്ക് മുകളിലേക്കുള്ള ബാങ്ക് വായ്പ്പയ്ക്ക് പാസ്പോർട്ട് നിർബന്ധമാക്കി കേന്ദ്രസർക്കാർ

50 കോടിക്ക് മുകളിലേക്കുള്ള ബാങ്ക് വായ്പ്പയ്ക്ക് പാസ്പോർട്ട് നിർബന്ധമാക്കി കേന്ദ്രസർക്കാർ

50 കോടിയും അതിനു മുകളിലോട്ടും തുകകൾ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നതിന് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. വന്‍ തുകകള്‍ വായ്പ എടുത്ത ശേഷം വിദേശത്തേക്ക് മുങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് സര്‍ക്കാരിന്റെ ഈ നീക്കം. പാസ്പോര്‍ട്ട് വിവരങ്ങള്‍ കൈവശമുണ്ടെങ്കില്‍ സമയബന്ധിതമായി നടപടികള്‍ എടുക്കാന്‍ ഇതിലൂടെ കഴിയുമെന്നും സാന്പത്തിക സെക്രട്ടറി രാജീവ് കുമാര്‍ ട്വിറ്ററിലൂടെ പറഞ്ഞു. നിലവില്‍ 50 കോടിക്ക് മുകളില്‍ വായ്പ എടുത്തവരോട് പാസ്പോര്‍ട്ട് വിവരങ്ങള്‍ എത്രയും വേഗം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 45 ദിവസത്തിനകം വിവരങ്ങള്‍ അറിയിക്കണമെന്നാണ് ബാങ്കുകള്‍ ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വജ്രവ്യാപാരി നീരവ് കുമാര്‍, കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ അടക്കമുള്ളവര്‍ കോടികള്‍ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments